Tuesday, December 24, 2013
Friday, December 13, 2013
സോളാർ പവർ പ്ലാന്റുകൾ
ഒരു വാക്ക് കുറച്ചുപറഞ്ഞാളുകളെപറ്റിക്കുന്നത് കാണുക:
സോളാർ പവർ പ്ലാന്റികൾ തിരഞ്ഞെടുക്കുമ്പോൾ, 1000 വാട്ട് , 500 വാട്ട് എന്നൊക്കെ പറയുന്നത് കേൾക്കാം ഇത് ശരിയായ രീതിയല്ലെന്ന് മാത്രമല്ല ആളുകളെ പറ്റിക്കലും കൂടിയാണ്.
ഒരു ദിവസത്തിൽ എത്രയുണിറ്റുണ്ടാക്കുമെന്നായിരി
അതായത് ദിവസത്തിൽ 1000 വാട്ടില്‍ 5 യൂണിറ്റ് ഉത്പാദിപ്പിക്കുന്ന സോളാർ പവർ പ്ലാന്റല്ല ; 1000 വാട്ട് സോളർ പവർ പ്ലാന്റെന്ന് ( 5 യൂണിറ്റ് പറയാതെ) പറയുമ്പോള്‍ ഉള്ളത്.
1000W /ദിവസം 5 യൂണിറ്റുത്പാദിപ്പിക്കുന്ന സോളാർ പവർ പ്ലാന്‍റ്റ് Is NOT equal to 1000W സോളാർ പവർ പ്ലാന്‍റ്റ് .
©Copyright protected www.facebook.com/
ആദ്യത്തേതിന് 3 ലക്ഷം വിലവരുമ്പോൾ രണ്ടാമത്തേതിന് ഒരു ലക്ഷത്തിനു താഴെ ഒരേ ബ്രാൻഡിൽ ലഭ്യമാക്കാം.
"5 യൂണിറ്റ്" എന്ന ഒരു വാക്ക് ഒപ്പമെഴുതാതെ എങ്ങിനെ ഉപഭോക്താവിനെ നിയമപരമായി പറ്റിക്കാമെന്ന് മനസ്സിലായില്ലേ!
നിലവാരമുള്ളത്, സത്യസന്ധതയും അറിവുമുള്ളവരില്‍ നിന്നും മാത്രം വാങ്ങി ഉപയോഗിക്കൂ
www.kaltechenergy.com
for more detail Ref:
Wednesday, December 11, 2013
സൂര്യൻ...
......................തുടരുന്നു
ദിവസേന സൂര്യൻ ഭൂമിയിൽ എത്തിക്കുന്ന അളവറ്റ ഊർജ്ജത്തെ വൈദ്യുതിയാക്കിയോ
താപമാക്കിയോ രണ്ടുമായോ, അക്ഷരാർത്ഥതിൽ സൌജന്യമായി ഉപയോഗിക്കാം.
സൌരോർജ്ജത്തെ വൈദ്യുതിയായിമാറ്റി ഉപയോഗിക്കുന്ന മേഖല സോളാർ വോൾടൈക്ക്
എന്നും താപോർജ്ജമാക്കി ഉപയോഗിക്കുന്നതിനെ സോളാർ തെർമൽ എന്നും
അറിയപ്പെടുന്നു. സൂര്യൻ പകൽ സമയത്ത് മാത്രം ദൃശ്യമാകുന്നതിനാൽ പകൽ മാത്രമേ
വൈദ്യുതി അല്ലെങ്കിൽ താപോർജ്ജം ലഭിക്കൂ, ഈ ഒരു കുറവാണ് സൌരോർജ്ജത്തിൽ
നിന്നും പലരേയും പിന്തിരിയിപ്പിക്കുന്നത്. പകൽ സമയങ്ങളിലുള്ള സൌരോർജ്ജം
വൈദ്യുതിയാക്കിമാറ്റി ബാറ്ററിയിൽ സംഭരിച്ച് സോളാർ വോൾടൈക്ക് ഈ കുറവ്
നികത്തുമ്പോൾ, ശക്തമായ ഇൻസുലേഷൻസ് ഉപയോഗിച്ച് സംഭരിച്ച താപോർജ്ജത്തെ
പുറത്ത് വിടാതെ തെർമൽ മേഖല കുറവ് നികത്തുന്നു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മേഘാവൃതമായ കാലാവസ്ഥയിൽ പോലും
സൌരോർക്ജ്ജത്തെ സ്വീകരിച്ച്, വളരെ കുറച്ചുമാത്രം കറന്റ് വേണ്ടുന്ന എൽ.ഇ.ടി
ലൈറ്റുകളും, ദീർഘകാലം പ്രവർത്തനക്ഷമതയുള്ള ബാറ്ററികളും ഉപ്യോഗിച്ച്
ഫോട്ടോവോൾറ്റൈക്ക് സെക്ടർ മുമ്പോട്ട് പോകുമ്പോൾ; 360 ഡിഗ്രിയിൽ
സൌരോർജ്ജത്തെ സ്വീകരിക്കാനാവുന്ന, ഇവാകുവേറ്റഡ് ഗ്ലാസ്സ്
ട്യൂബുകളുപയോഗിച്ചും, ശക്തമായ ഇൻസുലേഷൻസുപയോഗിച്ചും തെർമൽ മേഖലയും
മുമ്പോട്ടു പോയിരിക്കുന്നു.
തുടരും..........
www.kaltechenergy.com
Prerequisite prior to install solar water heater
*വീട് നിർമ്മിക്കുമ്പോൾ സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ*
വീട് ഡിസൈൻ ചെയ്യുമ്പോൾ തന്നെ സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കണമെന്ന ഉദ്ദേശം ഉണ്ടായിരിക്കുകയാണാദ്യം വേണ്ടത്.
അടുക്കളയ്ക്ക്
മുകളിലോ ബാത്ത് റൂമിനുമുകളിലോ ഇതിനുള്ള സ്ഥലം കണ്ടെത്താനായൽ ഉത്തമം.
മിക്കവരും ഒറ്റ ടാങ്കിൽ നിന്നും ബാത്ത് റൂമിലേക്കും അടുക്കളയിലേയ്ക്കും
വെള്ളത്തിനുള്ള പൈപ്പ് കണക്ട് ചെയ്യുന്നത് കാണാം; ഇത് നല്ലതല്ല.
അടുക്കളയിലേയ്ക്കെപ്പോഴും
സെപറേറ്റ് ടാങ്കുപയോഗിക്കുന്നത് ബാക്ടീരിയ വരുന്നത് തടുക്കാനാവും; ഒരു
വലിയ ടാങ്ക് പൊതു ഉപയോഗത്തിനും, അതിൽ നിന്നും ഓവർ ഫ്ലോയിലൂടെ മറ്റൊരു ചെറിയ
ടാങ്കിലേക്ക് വെള്ളം വരുത്തി അത് ഡയറക്ടായി അടുക്കളയിലേക്കുപയോഗിക്കാനായാൽ
ശുദ്ധമായ വെള്ളം അടുക്കളയിൽ ലഭ്യമാവും.
Gents , Please do not copy and paste on your wall, however you may share ©Copyright protected https://www.facebook.com/ kaltechandenergy
അടുക്കളയിലേക്കുള്ള
ടാങ്കിൽ നിന്നുമായിരിക്കണം സോളാർ വാട്ടർ ഹീറ്ററിലേക്കുള്ള
വെള്ളമെടുക്കേണ്ടത്. അതിനായി ഒരു 3/4″ പൈപ്പ്, സോളാർ വാട്ടർ ഹീറ്റർ
സ്ഥാപിക്കാനുള്ള സ്ഥലത്തേക്ക് സ്ഥാപിക്കുക.
പിന്നീട് ഇതേ സ്ഥലത്തുനിന്നും ഒരോ ബാത്ത് റൂമിലേക്കും അടുക്കളയിലേയ്ക്കും ചൂടുവെള്ളത്തിനുള്ള പൈപ്പ് സ്ഥാപിക്കുക.
ചൂടുവെള്ളത്തിനുള്ള
പൈപ്പിന്റെ നീളം കഴിയുന്നതും കുറയ്ക്കാൻ ശ്രദ്ധിക്കണം മാത്രമല്ല, ബാത്ത്
റൂമിനേക്കാൾ അടുക്കളയ്ക്കടുത്തേയ്ക്ക് സോളാർ വാട്ടർ ഹീറ്റർ
സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനായാൽ നല്ലത് അതിനുള്ളകാരണം, നീളകുറഞ്ഞ
പൈപ്പാണെങ്കിൽ വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടാതെ അടുക്കളയിലേയ്ക്കെപ്പോഴും
ചൂടുവെള്ളം ലഭ്യമാക്കാനിതുസഹായിക്കും.
Sunday, December 8, 2013
Wednesday, December 4, 2013
Monday, December 2, 2013
സോളാര്‍ എനര്‍ജി പവർ പ്ലാന്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം?

ഇന്‍ഡ്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നല്ലൊരു കൂട്ടം ആളുകള്‍ സോളാര്‍ പവര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത് പല തരത്തിലുള്ള
പലതരത്തിലുള്ള പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുള്ള പ്രസ്യങ്ങൾ ദിവസേന കാണുമ്പോൾ ഉപഭോക്താവിന് ആശയകുഴപ്പമുണ്ടാവുക സ്വാഭാവികമാണ്. സാമാന്യം നല്ല വിലയുള്ള സോളാർ പവർ പ്ലാന്റുകൾ ശെരിയായി തിരഞ്ഞെടുത്തില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ നല്ലൊരു സ്ഥലവും നഷ്ടമാകുമെന്ന് പറയേണ്ടതില്ലല്ലോ! ശെരിയായ സോളാർ പവർ പ്ലാന്റ് തിരഞ്ഞെടുക്കാൻ സാങ്കേതികത്വത്തിൽ അധികം അറിവൊന്നും ആവശ്യമില്ല, ചില അടിസ്ഥാന തത്വങ്ങളും കണക്കുകളും അറിഞ്ഞാൽ മാത്രം മതി.
ഇന്ന് കേരളത്തിൽ സാമാന്യം നല്ല വിലയുള്ള വൈദ്യുതി, സോളാർ പവർ പ്ലാന്റ് സ്ഥാപിച്ച് ലാഭിക്കാം എന്ന ഒറ്റ ചിന്ത അടിസ്ഥാനപ്പെടുത്താതെ, ലോഡ് ഷെഡ്ഡിങ്ങടക്കം വൈദ്യുതി മിക്ക സമയങ്ങളിലും ലഭിക്കാത്ത കേരളത്തിൽ, ഒരു നിശ്ചിതസമയത്തേക്കോ പൂർണ്ണമായോ വൈദ്യുതിയിൽ ഓരോ വീടും സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും നേടുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും ബാകഭാക്കാവുന്നു എന്ന വിശാല ഉദ്ദേശം ഉണ്ടാകുമ്പോൾ ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റുകൾ വാങ്ങിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധചെലുത്താനാവും.
സാമാന്യം നല്ല വിലയുള്ള ഒന്നാൺ സോളാർ പവർ പ്ലാന്റുകൾ അതുകൊണ്ടുതന്നെ അത് വാങ്ങിക്കുന്നതിനുമുമ്പെ ഏതൊക്കെ ഉപകരണങ്ങൾ സോളാര്‍ പവറില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ടെന്ന ഒരു ധാരണയാണാദ്യം ഉപഭോക്താവിനുവേണ്ടത്. വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങളും സോളാർ പവറിൽ പ്രവർത്തിപ്പിക്കാമെങ്കിലും, ലൈറ്റ്, ഫാന്, ബള്‍ബ്, ടി.വി. തുടങ്ങിയവയോ അതല്ലെങ്കിൽ വെറും ലൈറ്റും ഫാനും മാത്രമോ സോളാറിൽ പ്രവർത്തിപ്പിക്കുകയാണുത്തമം. സോളാർ പവർ പ്ലാന്റിന്റെ വിലയും ഉപഭോക്താവിന്റെ കഴിവുമനുസരിച്ച് ഇതിൽ മാറ്റം വരുത്താവുന്നതാണ്.
ഒരു ശുപാർശയായിട്ടാണെങ്കിൽ, തിരഞ്ഞെടുക്കുന്ന ഉപകരണങ്ങൾ ചുരുങ്ങിയത് ഏഴ് മണിക്കൂർ മുഴുവൻ കപാസിറ്റിയിൽ പ്രവർത്തിക്കാനുള്ള ഒരു സോളാർ പ്ലാന്റ് വാങ്ങുകയാണുത്തമം. ഉദാഹരണത്തിന് ആയിരം വാട്ട് ഏഴുമണിക്കൂർ പൂർണ്ണമായി പ്രവർത്തിക്കുന്ന സോളാർ പവർ പ്ലാന്റാണെന്തുകൊണ്ടും രണ്ടായിരം വാട്ട് മൂന്നുമണിക്കൂർ പ്രവർത്തിപ്പിക്കുന്നതിനേക്കാളും ഉത്തമം.
സോളാര്‍ പവര്‍ പ്ലാന്‍റ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് നോക്കാം:
*പ്ലാന്റിന്റെ കപാസിറ്റി*
വാട്ടിലാണ് പ്ലാന്റുകളുടെ കപാസിറ്റി സൂചിപ്പിക്കുക. പ്ലാന്റിൽ കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങളുടെ പവറിന്റെ ആകെത്തുകയാണിത് സൂചിപ്പിക്കുന്നത്. അതായത്, അറുപത് വാട്ടുള്ള 10 ബള്‍ബുകളും 75 വാട്ടുള്ള അഞ്ച് ഫാനുകളും പ്രവർത്തിപ്പിക്കാൻ തിരഞ്ഞെടുക്കേണ്ടത് ആയിരം വാട്ടുള്ള ഒരു സോളാർ പവർ പ്ലാന്‍റ്റാണ്.
*ബാക്ക് അപ്പ് ടൈം*
ഒരു ദിവസം മുകളിൽ സൂചിപ്പിച്ച കപാസിറ്റി എത്രസമയം ലഭ്യമാകും എന്നാണിത് കാണിക്കുന്നത്. ഉദാഹരണത്തിന്, ബാക്ക് അപ്പ് ടൈം ഏഴുമണിക്കൂർ എന്നുപറഞ്ഞാൽ ഒരു ദിവസം 1000W വൈദ്യുതി പൂർണ്ണമായും സൌരോർജ്ജത്തിൽ നിന്നും ഏഴുമണിക്കൂർ പ്രസ്തുത പ്ലാന്റ് ലഭ്യമാക്കുമെന്ന് ചുരുക്കം.
ഇവ രണ്ടും തീരുമാനിച്ചുകഴിഞ്ഞാൽ ഒരു ഉപഭോക്താവിന് സോളാർ കമ്പനികളെ സമീപിക്കാം പക്ഷെ ഇനിയുള്ളവയാണ് ഉപഭോക്താവ് വഞ്ചിക്കപ്പെടാനുള്ള എല്ലാ കാര്യങ്ങളുമിരിക്കുന്നത്. ഇതെല്ലാം ‘ഉറപ്പ്’ തന്നാലും ഓരോ ഘടകങ്ങൾ നിങ്ങൾ ശെരിയായി വിലയിരുത്താതെ മോഹവിലക്ക് നിങ്ങളൊരു പ്ലാന്റ് സ്വന്തമാക്കിയാൽ, ശെരിയായി പ്രവർത്തിക്കാത്ത നീല നിറത്തിലുള്ള കുറച്ച് ഫ്രെയിംഡ് ഗ്ലാസ്സ് മാത്രമായിരിക്കും നിങ്ങളുടെ റൂഫിലിരിക്കുന്നത്.
സോളാർ കമ്പനി ഓഫർ ചെയ്യുന്ന പ്ലാന്റ് തന്റെ ഉപകരണങ്ങൾ പറഞ്ഞ സമയത്തേക്ക് പ്രവർത്തിക്കാൻ പര്യാപ്തമാണോ എന്ന് സോളാർ കമ്പനിയുടെ സെയിത്സ് മാനുമായല്ല ഉറപ്പുവരുത്തേണ്ടത് മറിച്ച് ഓരോ പരാമീറ്ററും നോക്കി അവരോടുതന്നെ കണക്കുകൂട്ടി പറഞ്ഞുതരാൻ ആവശ്യപ്പെടാം.
*സോളാര്‍ പാനലുകള്‍*
സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന് സോളാര്‍ പാനലുകള്‍ പ്രധാനമായും മൂന്ന് ടൈപ്പിലുള്ളതാണ് മാർകെറ്റിലുള്ളത് , മോണോ ക്രിസ്റ്റലൈന്‍ , പോളീ ക്രിസ്റ്റലൈന്‍ പിന്നെ തിൻ ഫിലിം ഇവയിൽ പ്രവർത്തന ക്ഷമത കുറഞ്ഞ തിൻ ഫിലിം ടൈപ്പിനെ ഒഴിച്ചു നിർത്തിയാൽ, പോളിയും മോണോയുമാണ് പ്രധാനമായും മാർകെറ്റിലുള്ളത്. അടിസ്ഥാനപരമായി ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ക്ഷമതയാണ്, അതായത് മോണോ ടൈപ്പിനാണ് ഏറ്റവും എഫിഷ്യൻസിയുള്ളത്. ഇവ തമ്മിൽ തിരിച്ചറിയാൻ എളുപ്പമാണ് മോണോ സാധാരണ കറുപ്പ് നിറത്തിലും പോളി നീല നിറത്തിലുമാണുണ്ടാവുക. സ്വാഭാവികമായും മോണോ ക്രിസ്റ്റലൈൻ സോളാർ പാനലുകൾക്ക് വിലകൂടുമെന്ന് പറയേണ്ടതില്ലല്ലോ!.
ഏറ്റവും ചുരുങ്ങിയത് മുപ്പത് വർഷം ഉപയോഗിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട ഒന്നാണ് സോളാർ പാനലുകൾ അതുകൊണ്ടുതന്നെ ഗുണനിലവാരത്തിൽ നിർമ്മിക്കപ്പെട്ടതാണോ എന്നുറപ്പുവരുത്തണം. അലുമിനിയം കൊണ്ട് ഷാർപ്പ് മൂലകളില്ലാതെ ഉണ്ടാക്കിയ ഫ്രെയിമായിക്കുന്നത് നല്ലതാണ്. മൂലകൾ ഷാർപ്പാണെങ്കിൽ പൊടിയും ചെളിയുമൊക്കെ തടഞ്ഞുനിന്ന് പാനലുകളിൽ സൂര്യപ്രകാശം തട്ടാതെ പൂർണ്ണമായി പവർ തരാതിരിക്കാൻ സാധ്യതയുണ്ട്. പാനലിന്റെ പൊതുവെയുള്ള നിലവാരം നേരിൽ കണ്ട് മനസ്സിലാക്കാവുന്നതാണ്.
പല വാട്ട് പവറിലാണ് സോളാർ പാനലുകള്‍ ലഭിക്കുന്നത്, ഉദാഹരണം 10, 50, 200, 250. ഇവിടെയാണുപഭോക്താവ് ശ്രദ്ധിക്കേണ്ട ഒരു കാര്യമിരിക്കുന്നത്: ഉദാഹരണത്തിന്, ആയിരം വാട്ടിന്റെ ഒരു സോളാര്‍ പവര്‍ പ്ലാന്‍റ്റില്‍ 250 വാട്ടിന്റെ നാലു സോളാർ പാനലുകളോ 200 വാട്ടിന്റെ അഞ്ച് സോളാർ പാലലുകളോ ഏറ്റവും ചുരുങ്ങിയത് വേണം. ഏറ്റവും ആദ്യം ഉപഭോക്താവുറപ്പുവരുത്തേണ്ട ഒന്നാണിത്.
ഇനി നോക്കേണ്ടത് സോളാര്‍ പാനലുകളുടെ ചില പ്രധാന പരാമീറ്ററുകളെയാണ്:
*ടെമ്പെറെച്ചര്‍ കോയിഫിഷ്യന്റ്*
250 W എന്നെഴുതിരിക്കുന്ന ഒരു സോളാർ പാനൽ 250 W തരിക standard ടെസ്റ്റിങ് കണ്ടീഷനിൽ മാത്രമാണെന്നാണെല്ലാവരും മനസ്സിലാക്കേണ്ടത്. 25 ഡിഗ്രി സെന്റിഗ്രേഡിലാണ്. സൂര്യപ്രകശത്തിലിരിക്കുന്ന സോളാർ പാനലിന്റെ ചൂട് കൂടുന്നതനുസരിച്ച് തരുന്ന പവറിലും കുറവുവരും, എത്ര കുറവെന്നത് Temperature Coeff, താപവുമനുസരിച്ചിരിക്കും. അതായത് എന്തുകൊണ്ടും 25 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ളതിനാൽ നമുക്ക് സൂചിപ്പിച്ച പവറിനേക്കാൾ കുറവേ ലഭിക്കുകയുള്ളൂ. അതായത് 250 വാട്ട് ലഭിക്കണമെങ്കിൽ 250 വാട്ടുള്ള സോളാർ പാനൽ പോരെന്ന് ചുരുക്കം. കേരളത്തിലെ ഏകദേശ കണക്കിൽ 40 ഡിഗ്രി ചൂടും ടെമ്പ് കോയി കണക്കാക്കിയാൽ എത്ര കുറവുപവർ ലഭിക്കുമെന്നത് കണക്കാക്കാമല്ലോ.
*പവർ ടോളറൻസ്*
സോളാർ പാനലുകൾ യഥാർത്ഥത്തിൽ എത്ര പവർ തരുമെന്നത് കണ്ടെത്താനാവുന്ന മറ്റൊരു parameter ആണിത്. എല്ലാ സോളാർ പാനലുകളിലും ഇത് സൂചിപ്പിച്ചിരിക്കും, ഉദാഹരണത്തിന് 250വാട്ട് സോളാർ പാനലിൽ എഴുതിയിരിക്കുക 250+ 5% ( എന്നോ 3%) എന്നോ ഒക്കെ ആയിരിക്കും, നിർമ്മിക്കുന്നതിന്റേയും മറ്റും നിലവാരമനുസരിച്ച് ഇതിൽ വ്യത്യാസവും വരും. ഇതിനർത്ഥം 250 വാട്ട് സോളാർ പാനലിൽ നിന്നും 237.5 വാട്ടോ അല്ലെങ്കിൽ 262.5 വാട്ടോ ലഭിച്ചേക്കാം എന്നാണ്. അത്യാധുനികമായ സാങ്കേതികത്തോടെ നിലവാരത്തിൽ നിർമ്മിച്ച പാനൽ നിർമ്മാതാക്കൾ Positive Power Tolerance അതായത് + മാത്രം നൽകുന്നവരുണ്ട്, ഉദാഹരണത്തിന് 250+ 0 / 3% അതായത് അത്തരക്കാർ 250വാട്ടോ 257.5 വാട്ടോ പവർ ഉറപ്പുനൽകുന്നു അതായത് ഏറ്റവും ചുരുങ്ങിയത് എഴുതിയ 250 W power out put തരുന്നെന്നർത്ഥം.
*വാറണ്ടി*
ഉപഭോക്താവ് ആശയകുഴപ്പത്തിലാവാൻ സാധ്യതയുള്ള മറ്റൊരു വിഷയമാണിത്.അടിസ്ഥാനപരമായി സിലിക്കൺ കൊണ്ട് നിർമ്മിച്ചതിനാൽ കാലപ്പഴക്കം കൊണ്ട് കേടുവരുന്ന ഒന്നല്ല സോളാർ പാനലുകൾ, അതുകൊണ്ടുതന്നെ 25വർഷം വാറണ്ടി എന്ന് മാത്രം പറയുന്നതിൽ ചില ചതികൾ ഒളിഞ്ഞുകിടപ്പുണ്ട്.
കാലപ്പഴക്കം കൊണ്ട് കേടുവരില്ലെങ്കിലും കാലപ്പഴക്കം കൊണ്ട് സോളാർ പാനലുകൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ കുറവുവരും. അതായത് ഇന്ന് സ്ഥാപിക്കുന്ന 250വാട്ട് പവറ് തരുന്ന ഒരു സോളാർ പാനൽ രണ്ടുവർഷം കഴിഞ്ഞാൽ അത്രയും തരണമെന്നില്ല. നിർമ്മിക്കാനുപയോഗിച്ച അടിസ്ഥാന പദാർത്ഥങ്ങളേയും സാങ്കേതികതയേയും അടിസ്ഥാനപ്പെടുത്തിയാണ് എത്ര ശതമാനം കുറവുവരുമെന്നതിനടിസ്ഥാനമിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളിലും പലതരത്തിലുമുള്ള ഗുണനിലവാരങ്ങളനുസരിച്ച് പാനലുകളുടെ അടിസ്ഥാന ഘടകമായ സെല്ലുകളുടെ നിലവാരം നാലായി ( അനൌദ്യോഗികമായി) തിരിച്ചിട്ടുണ്ട്. ഈ പല നിലവാരത്തിലുമുള്ള സെല്ലുകൾ കൊണ്ടുണ്ടാക്കുന്ന സോളാർ പാനലുകള്‍ കാലപ്പഴക്കം കൂടുമ്പോള്‍ വൈധ്യുതി ഉത്പാദിപ്പിക്കുന്നതിലും വ്യത്യാസപ്പെട്ടിരിക്കും
ഇവിടെയാണ്‍ വാറണ്ടിയുടെ മറിമായങ്ങളിരിക്കുന്നത്.
ഇരുപത്തഞ്ചുവര്‍ഷം വാറണ്ടി എന്നല്ല, 25 വര്ഷം കഴിഞ്ഞാല്‍ എത്ര ശതമാനം പവര്‍ തരുമെന്നതിനാണ്‍ വാറണ്ടി നല്‍കേണ്ടത്. ചിലർ 25 വർഷം കഴിഞ്ഞാൽ 80% എന്ന് സൂചിപ്പിക്കുന്നവരും ഉണ്ട്. 25 വർഷം കഴിഞ്ഞാൽ 80% പവർ ഔട്ട് പുട്ട് എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പത്തുവര്‍ഷമോ അഞ്ച്വര്ഷമോ കഴിഞ്ഞാൽ എത്ര ഔട്ട് പുട്ട് പവർ തരുമെന്ന് സൂചിപ്പിക്കുന്നതാണ് അല്ലെങ്കിൽ അങ്ങിനെ സൂചിപ്പിക്കുന്ന കമ്പനികളുടെ സോളാർ പാനലുകളാൺ ഉത്തമം.
വിശദമാക്കാം; 80% Power output @ 25 വര്ഷം എന്നുപറയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, 90% Power output @ 5 വര്ഷം എന്നോ 10 വര്ഷം എന്നോ പറയുന്ന സോളാർ പാനലാവും
100% Power output @ 10 വര്ഷത്തോടോപ്പം 82% Power output @ 25 വര്ഷം വാറണ്ടീ നൽകുന്ന അത്യാധുനിക സോളാർ പാനലുകളും ഇന്ന് മാർക്കെറ്റിൽ ഉണ്ട്.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാനലുകള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായി.
ഇനി മറ്റൊരു മുഖ്യ ഘടകമായ ഇന്‍വേര്‍ട്ടറിനെപറ്റി നോക്കാം
ഇൻവേർട്ടറിന്റെ കര്യത്തില്‍ പ്രധാനമായും നോക്കേണ്ടത് രണ്ടുകാര്യമാണ്, ഒന്ന് കപാസിറ്റി രണ്ട് വേവ് ഫോം, ഇവിടെ അറിഞ്ഞിരിക്കേണ്ട മറ്റൊരുകാര്യം ഈ ഇന്വെർട്ടറുകൾ സാധാരണ ഇന്വെർട്ടറുകളല്ല മറിച്ച് സോളാർ ചാർജിങ്ങ് കണ്ട്രോളുകളും മറ്റുമടങ്ങിയ ഒരു യൂണിറ്റാണെന്നതാണ്. തന്റെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ട വട്ട് സോളാർ കമ്പനി ഓഫർ ചെയ്യുന്ന ഇന്വെർട്ടറിലുണ്ടോ എന്നാദ്യമേ ഉറപ്പുവരുത്തണം.
പിന്നീട് വേവ്ഫോം Pure Sine wave ഉത്തമമെന്നും മനസ്സിലാക്കുക.
പ്രധാനമായും അവസാനമായും നോക്കേണ്ട ഒന്നാണ്‍ ബാറ്ററിയുടെകാര്യം
പലരും ചോദിക്കുന്ന ഒന്നാണ്‍ കാര്‍ ബാറ്ററികള്‍ അല്ലെങ്കില്‍ ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന ബാറ്ററികള്‍ സോളാറിൽ ഉപയോഗിച്ചുകൂടെ എന്ന്, ഉത്തരം നല്ലതല്ല എന്നതുതന്നെയാണ്. സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് കൂടിയും കുറഞ്ഞും ചാര്ജ്ജ് ചെയ്യുകയും തുടര്ച്ചയായി റീചാര്ജ്ജ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഡീപ് ഡിസ്ചാര്ജിങ്ങ് ടൈപ്പ് / സോളാര്‍ ടൈപ്പ് ബാറ്ററികളാണ്‍ സോളാര്‍ പവര്‍ പ്ലാന്റുകളില്‍ ഉപയോഗിക്കേണ്ടത്, സാധാരണ സൂചിപ്പിച്ച ബാറ്ററികള്‍ ഉപയോഗിച്ചാല്‍ പെട്ടെന്ന് തന്നെ ബാറ്ററി കേടാവും.
എത്ര സമയം ബാക്കപ്പ് വേണമെന്നതിന്റെ പൂർണ്ണ അടിസ്ഥാനം ബാറ്ററികളായതിനാൽ അവയുടെ കപാസിറ്റി വളരെ പ്രധാനപ്പെട്ടതാണ്, തനിക്ക് വേണ്ട ഉപകരണങ്ങള്‍ തനിക്കുവേണ്ട സമയം പ്രവര്ത്തിപ്പിക്കാനുള്ള ചാര്ജ്ജ് തിരഞ്ഞെടുത്ത / സോളാര്‍ കമ്പനി ഓഫര്‍ ചെയ്ത ബാറ്ററിയിൽ ഉണ്ടോ എന്ന് അടിസ്ഥാനമായ കണക്കിലൂടെ ആർക്കും കണ്ടെത്താം. ഈ കപാസിറ്റി ശെരിയായാലും ഒരുകണക്കുകൂടി ചെയ്ത് ഉറപ്പുവരുത്തിയാലേ പ്ലാന്റ് ശെരിയാവണ്ണം നടക്കുകയുള്ളു. അതായത്, തനിക്ക് ഓഫർ ചെയ്ത പാനലുകൾ ഉപയോഗിച്ചാൽ തിരഞ്ഞെടുത്തിരിക്കുന്ന ബാറ്ററി പൂർണ്ണമായും ചാർജാവാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ പ്രാപ്തമാണോ എന്നാണുറപ്പുവരുത്തേണ്ടത്. ഈ കണക്ക് ശെരിയല്ലെങ്കിൽ നിങ്ങൾ മനസ്സിലാക്കുക, നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് സോളറിലല്ല കെ.എസ്.ഇ.ബിയിൽ തന്നെയാണ്!
*വിലകുറവില്‍ സോളാർ പ്ലാന്റുകള്‍ ഓഫര്‍ ചെയ്യുന്ന പരസ്യകമ്പനികളോട് സൂചിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി കൃത്യമായി സര്ട്ടിഫിക്കറ്റുകളുള്ളവ വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക, പരസ്യക്കെണിയില്‍ വീഴാതിരിക്കുക, നല്ല സോളാര്‍ പാനലുകൾക്ക് നല്ല വില കൊടുക്കണം ആരുകുറവില്‍ തരുന്നുവോ ശ്രദ്ധിക്കുക എന്തോ അതിലൊളിഞ്ഞുകിടപ്പുണ്ട്*

Subscribe to:
Posts (Atom)